കല്ലടിക്കോട്: പൊന്നങ്കോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനും ഊട്ടുനേർച്ചയ്ക്കും തുടക്കമായി. തിരുനാളിന്റെ ഭാഗമായി ഒന്‍പതുദിവസത്തെ നവനാൾ പ്രാർഥയുമുണ്ടാകും. ഇന്നു വൈകുന്നേരം 4.30 ന് ഫാ. ജോജു ചിരിയംകണ്ടത്തിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും.
നാളെ ഫാ. മെജോ മഞ്ഞളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയും ബുധനാഴ്ച ഫാ. സോളമൻ മാപുഴക്കലിന്റെ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയും വ്യാഴാഴ്ച്ച ഫാ. ലാലു ഓലിക്കലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി, നൊവേന, ലദിഞ്ഞ് എന്നിവയുണ്ടാകും.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ഫാ. സാൻജോ ചിറയത്തിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, ശനിയാഴ്ച്ച ഫാ. ബിനു പൊൻകാട്ടിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലി,14ന് രാവിലെ പത്തിന് ഫാ. നിർമൽ വേഴപ്പറമ്പിലിന്റെ കാർമികത്വത്തിലുള്ള തിരുനാൾ കുർബ്ബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം, ഊട്ടുനേർച്ച എന്നിവയുണ്ടാകും.